Tuesday, March 18, 2014

മഴത്തുള്ളി



ഓരോ മഴയിലും ജനലഴികളിൽ കൈ പിടിച്ച് അകലേക്ക് ഉറ്റു നോക്കും...
പിന്നെ മഴനനഞ്ഞ് ചിറകടിക്കുന്ന ഒരു ശലഭത്തെപോലെ പറന്ന് പറന്ന് പോകും
എവിടെയോ മറഞ്ഞിരിക്കുന്ന നിന്റെ മനസ്സിലേക്ക് ചേക്കേറുവാൻ..
അവിടം എത്രയോ സുന്ദരമാണ് ....
എനിക്ക് എത്തിപെടാൻ ആവാത്തത്ര അകലെയുമാണ്
ഈ മഴത്തുള്ളികളെ നിന്റെ മനസിനോട് ഉപമിച്ചോട്ടെ?