Saturday, May 31, 2014

മണ്ണിന്റെ മനസ്സറിയുന്നവർ..

മണ്ണിന്റെ മനസ്സറിയുന്നവർ..

വടക്കേലെ രാമൻകുട്ടിചേട്ടനോടൊത്ത് രാവിലെ ഓടാൻ പോകുന്ന ശീലമുണ്ടായിരുന്നു. ഒരാഴ്ച തകർത്തു പെയ്ത വേനൽ മഴയ്ക്ക് ശേഷം കുറച്ചു ദിവസമായി അത് മുടങ്ങിയിരിക്കുകയാണ്. മടിയൊക്കെ മാറ്റിവച്ച് രാമൻകുട്ടിചേട്ടന്റെ നിർബന്ധത്തിനു വഴങ്ങി പിന്നെയും ഓട്ടം പുനരാരംഭിച്ചു. അദ്ദേഹം ഒരു പ്രമുഖ കമ്പനിയിൽനിന്നും റിട്ടയറായ ഉദ്യോഗസ്ഥനാണ്. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. വിശ്രമിക്കാനൊന്നും അദ്ദേഹത്തിന് നേരമില്ല. ഇപ്പോൾ റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയാണ്. പിന്നെ അര ഏക്കറോളമുള്ള പുരയിടത്തിൽ അവിടവിടായി കുറച്ച് പച്ചക്കറികൃഷിയൊക്കെയുണ്ട്. ഓട്ടത്തിനിടയിൽ രാമൻകുട്ടിചേട്ടൻ പറഞ്ഞു. 

എടാ പറമ്പിലൊക്കെ പുല്ലു നിറഞ്ഞ് ആകെ കാടും പടലവുമായി. 

വൃത്തിയാക്കാൻ ആരെയെങ്കിലും കിട്ടുമോന്ന് നോക്ക്.

 കൃഷ്ണൻചേട്ടനുണ്ടല്ലോ?.. അദ്ദേഹമല്ലേ ഇതൊക്കെ ചെയ്യാറ്..?

അയാൾ കിടപ്പിലാടാ.. അയാളെകൊണ്ട് ഇനി ഇതൊന്നും പറ്റുകയില്ല...  

ശരിയാണല്ലോ ഈയിടെയായി അദ്ദേഹത്തെ  കാണാറില്ല. അല്ലെങ്കിൽ രാവിലെ ഓഫിസിൽ പോകാൻ ഇറങ്ങുമ്പോൾ വഴിയിലെവിടെയെങ്കിലും വച്ച് കാണുന്നതാണ്.. നരച്ചു വെളുത്ത മുടിയും ബനിയനും കള്ളിമുണ്ടുമുടുത്ത് എതിരെ നടന്നുവരുന്ന ആ വയോധികന്റെ ക്ളീൻഷേവ് ചെയ്ത മുഖത്ത് വിരിയുന്ന പുഞ്ചിരിക്ക് പ്രത്യോക അഴകുണ്ടായിരുന്നു. എന്തെങ്കിലും കുശലം ചോദിക്കുകയും ചെയ്യും.

എന്നാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്..? കഴിഞ്ഞ വിഷുവിന് ഒരാഴ്ച്ചമുമ്പ്. പതിവ് ചിരി ചിരിച്ചുകൊണ്ട് അയാൾ അടുത്ത് വന്നിട്ട് ചോദിച്ചു.. 

ചേട്ടന് പത്തോ നൂറോ വിഷുകൈനീട്ടം താ മോനെ.. ഒരു ചായ കുടിക്കട്ടെ...

അത് കേട്ടപ്പോൾ ഞാൻ തമാശക്ക് അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.. 
കൊള്ളാമല്ലോ !!
ഇളയവർ മൂത്തവർക്ക് കൈനീട്ടം കൊടുക്കുന്ന പതിവോന്നുമില്ല ചേട്ടാ..
മാത്രമല്ല വിഷുവിന് ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ.. വരട്ടെ..

കൃഷ്ണൻചേട്ടന്റെ മുഖം ചെറുതായി വാടി.. ഒരു നൂറു രൂപ കൈകളിൽ വച്ച് കൊടുത്തപ്പോൾ ആ മുഖം പിന്നെയും തുടുത്തു.. രണ്ടു കൈയും പൊക്കി നന്നായി വരട്ടെയെന്ന് അനുഗ്രഹിച്ച് അദ്ദേഹം നടന്ന് പോയി.

എന്റെ ചെറുപ്പകാലം മുതൽ അദ്ദേഹത്തെ കാണുമ്പോഴെല്ലാം തോളിൽ ഒരു തൂമ്പയുണ്ടാകും. പറമ്പ് കിളയ്ക്കാനും തെങ്ങിന് തടമെടുക്കാനും വേലികെട്ടാനുമൊക്കെ ഈ പ്രദേശത്തുള്ളവർ അയാളെയാണ് വിളിച്ചിരുന്നത്. ഇത്തരം ജോലികൾ ചെയ്യുന്ന അവശേഷിക്കുന്ന ഒരേയൊരു മലയാളിതൊഴിലാളിയായിരിക്കുമോ ഇയാൾ.?. ഈ വാർദ്ധക്ക്യകാലത്തും ചെറിയ ചെറിയ പണികൾക്കൊക്കെ പോകുന്നുണ്ടായിരുന്നു. ചായകുടിക്കാനും ബീഡിവലിക്കാനുമൊക്കെയുള്ള കാശ് അയാൾ എങ്ങിനെയെങ്കിലുമൊക്കെ ഒപ്പിച്ചിരുന്നു..

ഇനിയിപ്പോൾ വല്ല തമിഴനെയോ ബംങ്കാളിയെയോ തിരയാം.. നോക്കട്ടെ..

അങ്ങിനെ തിരഞ്ഞ് തിരഞ്ഞ്  ഒരു തമിഴനെ തപ്പികൊണ്ടു വന്നു..

ചെറുപ്പക്കാരനാണ്.. 

ഒരു മുപ്പത്തിയഞ്ച് വയസ് പ്രായമുണ്ട്.. പേര് മുത്തു ..

സുമുഖൻ 

വേഗം വേഗം കിളയ്ക്കുന്നുണ്ട്.. ഇടക്ക് നെറ്റിയിലെ വിയർപ്പ് തുടച്ചുകളഞ്ഞിട്ട് കുറച്ചു സമയം നിൽക്കും... പിന്നെയും കിളയ്ക്കും.. ഉച്ചയ്ക്ക് വീടിന്റെ വരാന്തയിലിരുന്ന് ഊണ് കഴിച്ചു.. കൈകഴുകി പത്തുപതിനഞ്ചു മിനിട്ട് വിശ്രമം കഴിഞ്ഞ് പിന്നെയും പണി തുടങ്ങി.. 

എന്ത് കൊടുക്കേണ്ടി വരുമെടാ.. രാമൻകുട്ടിചേട്ടൻ എന്നോട് ചോദിച്ചു..

അറുന്നൂറ് രൂപ വേണമെന്നാ പറഞ്ഞത്..

എന്തായാലും ആളെ കിട്ടിയത് തന്നെ ഭാഗ്യമായി..

വൈകീട്ട് പണി കഴിഞ്ഞപ്പോൾ രാമൻകുട്ടിചേട്ടൻ കൂലി കൊടുത്തിട്ട്  തമിഴനോട് ചോദിച്ചു..

നീ ഈ കാശൊക്കെ എന്ത് ചെയ്യുന്നെടാ..?

കാശ് സൂക്ഷിച്ച് വയ്ക്കുന്നുണ്ട് സാർ..

നീ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങ്‌.. കയ്യിൽ സൂക്ഷിച്ചാൽ ചിലവായി പോകില്ലെ..?..

ശരി സാർ..

നീ കള്ള്  കുടിക്കുമോടാ..?

ഇല്ല സാർ.. ആഴ്ച്ചയിൽ ഒരുദിവസം മാത്രം ... സുഖമായ് ഉറങ്ങുവാനാണ് സാർ..

നീ മറ്റ് ദിവസങ്ങളിൽ ഉറങ്ങാറില്ലേ..?

ഉറങ്ങും സാർ..

പിന്നെന്താ..? അപ്പോൾ അതൊക്കെ നിർത്തണം കേട്ടോ...

ശരി സാർ..

നിന്റെ ഭാര്യയും മക്കളുമൊക്കെ എവിടെയാടാ..?

അവർ നാട്ടിലാണ് സാർ..

അവരെയൊക്കെ ഇങ്ങൊട്ട് കൊണ്ടാരാത്തതെന്ത് നീ ചെറുപ്പമല്ലേ??

ചിരിച്ചുകൊണ്ട്.. ഇല്ല സാർ അവരെ കൊണ്ടുവന്നാൽ മക്കളുടെ പഠിപ്പ് മുടങ്ങും.. മക്കളെ പഠിപ്പിച്ച് ഒരു നിലയിലാക്കാനാണ് ഈ കഷ്ട്ടപ്പെടുന്നത്.. ഞാൻ മാസത്തിൽ രണ്ടു തവണ നാട്ടിൽ പോകാറുണ്ട്.. ചിലവിനുള്ളത് കൊടുത്തിട്ട് വരും സാർ..

രാമൻകുട്ടിചേട്ടന് ആ തമിഴനെ വലിയ ഇഷ്ടമായി..

എടാ നീ അവന്റെ ഫോണ്‍ നമ്പർ കുറിച്ചെടുക്ക്.. ഇനിയും ആവശ്യം വരുമ്പോൾ വിളിക്കാമല്ലോ എന്ന് രാമൻകുട്ടിചേട്ടൻ എന്നോട് പറഞ്ഞു ..

തമിഴൻ  യാത്രപറഞ്ഞിറങ്ങി.. നടന്നകന്നുപോയീ..

രാമൻ കുട്ടി ചേട്ടനും ഞാനും റോഡിൽ നിന്ന് അവൻ പോകുന്നതും നോക്കി നിന്നു.. 

 കവലക്കരികിലെ ചെറിയ ഷെഡിൽ നിന്നും കലപില കേട്ടു. അവിടെയിരുന്ന് മലയാളി തൊഴിലാളി സുഹൃത്തുക്കൾ കാരംസ് കളിക്കുന്നതിന്റെ കലപിലയാണ്. നാട്ടിലെ പ്രമുഖ വ്യവസായ ശാലകളുടെ ഇരുവശങ്ങളിലും ഇതുപോലെ ഷെഡുകൾ കാണാം. പാതി മുറിച്ചു വച്ച വരിക്ക ചക്കയിൽ ഈച്ചകൾ വന്ന് പൊതിയുന്നപോലെ അവിടെയെല്ലാം കടുംനീല ഷർട്ടും കള്ളിമുണ്ടും അണിഞ്ഞ മലയാളി തൊഴിലാളി സുഹൃത്തുക്കൾ ഇരുന്ന് കാരംസ് കളിക്കുന്നുണ്ട്.

പിന്നെ വൈകീട്ട് നോക്കുകൂലിയും പിടിച്ചു പറിച്ചതുമൊക്കെ ചേർത്ത് പിരിവിട്ട് വാങ്ങിയ ബ്രാണ്ടിയും നുണഞ്ഞിറക്കി വട്ടമിട്ടിരുന്ന് ആഗോളതലത്തിൽ തങ്ങളുടെ ഇന്നത്തെ ശോഷണാവസ്ഥയെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾ നടത്തും. ചിലപ്പോഴൊക്കെ തമ്മിൽതല്ലും കത്തികുത്തും വാൾപ്പയറ്റും പൂഴികടകവുമൊക്കെ അരങ്ങേറുകയും ചെയ്യും.. 

ഞാനും രാമൻകുട്ടിചേട്ടനും ഗേറ്റ് കടന്ന് അകത്തുവന്ന് ആ തമിഴന്റെ കരവിരുതിന്റെ രൂപഭംഗി ആസ്വദിച്ചു നിന്നു.. എങ്കിലും നമ്മുടെ കൃഷ്ണൻചേട്ടനോളം വരില്ല ഈ തമിഴന്റെ കരവിരുത്  എന്ന് എനിക്ക് തോന്നി.. ഇവിടത്തെ മണ്ണിന്റെ മനസ്സറിഞ്ഞ അവശേഷിക്കുന്ന ഒരേ ഒരു തൊഴിലാളിയായി ഇനി കൃഷ്ണൻചേട്ടൻ മാത്രമേ ഉള്ളൂ.

..ശുഭം..

51 comments:

 1. കഥ ഇഷ്ടായി
  പക്ഷെ ഒടുവിലേക്ക് വന്നപ്പോൾ
  പെട്ടന്ന് കവലക്കരികിലെ ചെറിയ ഷെഡിൽ നിന്നും കലപില കേട്ടു.
  ഈ വരികൾ വായിച്ചപ്പോൾ തെല്ലൊന്നു ഞട്ടി ഞാൻ കരുതി
  നമ്മുടെ തൊഴിലില്ലാ പട്ടാളം മലയാളികൾ ആ തമിഴനെ
  കയ്യേറിയതായിരിക്കും എന്ന് ! ഹാവൂ രക്ഷപ്പെട്ട്ടു
  എന്തായാലും നമ്മുടെ മലയാളിപട്ടാളം സൊറ പറഞ്ഞു കളിച്ചും
  സമയം കൊല്ലുമ്പോൾ തമിഴനും, ബീഹാറിയും, ബംഗാളിയും
  നമ്മുടെ നാടും മണ്ണും ഫല സമൃദ്ധം ആക്കുന്നു.
  സത്യത്തിൽ കൃഷ്ണൻചേട്ടനേപ്പോലുള്ളവർ ഇവിടെ അന്യം
  നിന്നു പോകുന്ന കാലം അധിവിദൂരമല്ല
  നന്നായി ഈ അവതരണം
  എങ്കിലും എന്തോ ചിലതെല്ലാം പറയാൻ വിട്ടു പോയത് പോലൊരു തോന്നൽ
  ആശംസകൾ

  ReplyDelete
  Replies
  1. വായിച്ചതിനും ഈ വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി സാർ..

   Delete
 2. കഥ എന്നതിനേക്കാള്‍ സമകാലീന കേരളം, അല്ലെങ്കില്‍ അനുഭവങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുത്താവുന്നത്, എന്ന് തന്നെ... എന്തായാലും എനിക്ക് തോന്നുന്നു ഗിരീ ഇവിടെ, ഞങ്ങളുടെ നാട്ടില്‍ ഇപ്പോഴും മണ്ണിന്റെ മനസ്സ് അറിയുന്നവര്‍ ഉണ്ട് കേട്ടോ.., അവിടെ, ഗിരിയുടെ നാട്ടില്‍, (ചിലപ്പോഴുള്ള യാത്രയില്‍) കാണാറുണ്ട് അന്യദേശക്കാരുടെ ആധിക്യം... താമസിയാതെ നമ്മളെല്ലാവരും മടിയന്‍മാരായി പോകുമോ എന്ന ഭയം ഇല്ലാതെയുമില്ല...

  രാവിലത്തെ ഓട്ടം നല്ലത് തന്നെ.. നിറുത്തേണ്ട കേട്ടോ... :) ശുഭസായാഹ്നം...

  ReplyDelete
  Replies
  1. ഇവിടെ ഇങ്ങനെയൊക്കെയാണ് ബനി..
   വായനക്കും അഭിപ്രായത്തിനും വളരെ നന്ദി..

   Delete
 3. Replies
  1. നന്ദി മുസ്തു..

   Delete
 4. ഇനിയങ്ങോട്ട് ഇങ്ങിനെയൊക്കെ തന്നെയായിരിക്കും അല്ലേ?

  ReplyDelete
  Replies
  1. ആണെന്ന് കരുതുന്നു..
   വായിച്ചതിന് വളരെ നന്ദി...

   Delete
 5. നന്നായിരിക്കുന്നു "മണ്ണിന്‍റെ മനസ്സറിയുന്നവര്‍"......
  കാലികപ്രസക്തിയുള്ള രചന
  നമ്മളെല്ലാം മണ്ണിനെമറക്കുന്നവരും മടിയന്മാരുമായി മാറികൊണ്ടിരിക്കുകയാണ്........
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി തങ്കപ്പൻ സാർ..

   Delete
 6. മണ്ണിനെയും. തനിമകളെയും സ്‌നേഹിക്കുന്ന ഒരു മനസ്സ് കാണുന്നുണ്ട്. ആശംസകള്‍.

  ReplyDelete
  Replies
  1. വളരെ നന്ദി സുധീർ ഭായ്..

   Delete
 7. ഗിരീശ്, കഥ വളരെ ഇഷ്ടായി ട്ടൊ.... ....അനുദിനം മടിയനായി മാറിക്കൊണ്ടിരിക്കുന്ന മലയാളിയുടെ ചിത്രം ഭംഗിയായി
  അവതരിപ്പിച്ചു

  ReplyDelete
  Replies
  1. വളരെ നന്ദി മധു സാർ..

   Delete
 8. നന്നായിരിക്കുന്നു "മണ്ണിന്‍റെ മനസ്സറിയുന്നവര്‍

  ReplyDelete
  Replies
  1. വളരെ നന്ദി ഷാഹിദ ഇത്ത..

   Delete
 9. നല്ല കഥ..
  പുതിയ തലമുറയുടെ പോക്ക് എങ്ങോട്ടാണെന്ന് ഈ കഥ വ്യക്തമാക്കുന്നു.. ഇപ്പോള്‍ തന്നെ, ജോലിചെയ്യാന്‍ സന്നദ്ധതയുള്ള മലയാളിക്ക് അത് കിട്ടാതായിട്ടുണ്ട്.കുറെ കഴിയുമ്പോള്‍ സ്ഥിതി എന്തായിരിക്കും.

  ReplyDelete
  Replies
  1. വായനക്കും ഈ അഭിപ്രായത്തിനും വളരെ നന്ദി ഇക്ക.....

   Delete
 10. നന്നായിട്ടുണ്ട്... (Y)

  ReplyDelete
  Replies
  1. പെരുത്ത സന്തോഷം ഡോക്ടർ ഇക്കാ..

   Delete
 11. മണ്ണിനെ അറിയുന്ന അക്ഷരങ്ങളിൽ നാടിന്റെ നന്മ അറിയുന്നു..
  ചെറുകഥയിലൂടെ ഉദ്ദേശിക്കുന്ന ആശയം വ്യക്തമാവുന്നു..
  നല്ല എഴുത്തുകൾ ഇനിയും പിറക്കട്ടെ..ആശംസകൾ

  ReplyDelete
  Replies
  1. വളരെ നന്ദി ടീച്ചർ..
   ഇനിയും എഴുതാൻ ശ്രമിക്കാം..

   Delete
 12. നല്ല ആശയം.നന്നായി അതു പകർത്തുകയും
  ചെയ്തു .എന്നാലും ഒരു കഥ എന്ന ലേബെലിൽ
  ആവാമോ എന്നൊരു സംശയം..അതിനു ചില
  പരിമിതികൾ കാണുന്നുണ്ട്..
  അതല്ല 'കഥയില്ലാതെ'
  എന്നായാലും ശെരിയാവില്ല..കാരണം നല്ല
  കാമ്പുള്ള വീക്ഷണം തന്നെയാണ്..

  ആശംസകൾ

  ReplyDelete
  Replies
  1. വളരെ നന്ദി ഈ അഭിപ്രായത്തിന്..
   ഇനി എഴുതുമ്പോൾ കൂടുതൽ ശ്രദ്ധിക്കാം..

   Delete
 13. നല്ല കഥ. കഥയല്ല....ഇത് തന്നെ ഇന്നത്തെ അവസ്ഥ..
  "പെട്ടന്ന് കവലക്കരികിലെ ചെറിയ ഷെഡിൽ നിന്നും കലപില കേട്ടു. "ഇതിലെ പെട്ടെന്ന് എന്ന് വേണ്ട. അതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ആ കലപില പെട്ടെന്ന് ഉണ്ടായതല്ലല്ലൊ. "കവലക്കരികിലെ ചെറിയ ഷെഡിൽ നിന്നും കലപില കേട്ടു. " എന്ന് മതി എന്ന് എനിക്ക് തോന്നി.

  ReplyDelete
  Replies
  1. വളരെ നന്ദി വായിച്ചതിന്..
   ആ വാക്ക് എടുത്ത് കളഞ്ഞിട്ടുണ്ട്.. :)

   Delete
 14. മലയാളമണമുള്ള കൃഷിക്കാരോക്കെ വംശനാശം സംഭവിച്ചു കഴിഞ്ഞു .....ഇനി അന്യനാട്ടുകാരുടെയും പകര്‍ച്ച വ്യാധികളുടെയും കാലം...നന്നായി എഴുതി...ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി അന്നൂസ് വായിച്ചതിന്..
   കാലം അങ്ങിനെ ആകാതിരിക്കട്ടെ എന്ന് ആശിക്കുന്നു..

   Delete
 15. ഈ അവധിയ്ക്ക് നാട്ടില്‍ ചെന്നപ്പോള്‍ ഇക്കഥയിലെ വിഷയങ്ങളെല്ലാം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു

  ReplyDelete
  Replies
  1. വളരെ നന്ദി അജിത്‌ ചേട്ടാ..
   നാട്ടിൽ നിന്നും തിരികെ എത്തിയതിൽ ഏറെ സന്തോഷിക്കുന്നു...

   Delete
 16. കഥ എന്നതിലുപരി ഇതൊരു വാസ്തവമാണ്

  ReplyDelete
  Replies
  1. വായിച്ചതിന് വളരെ നന്ദി ശ്രീനി ഭായ്..

   Delete
 17. മണ്ണിനോട് ചേർന്ന് നിൽക്കാൻ കഴിയട്ടെ

  ReplyDelete
  Replies
  1. വളരെ നന്ദി ഷാജു..

   Delete
 18. Replies
  1. വളരെ നന്ദി സുഹൃത്തെ... :)

   Delete
 19. പണിയെടുക്കാതെ പണമുണ്ടാക്കുക എന്ന ചിന്തയാണ് മനുഷ്യരെ ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്നത് അല്ലെങ്കില്‍ പണിയല്ല സുഖം മാത്രമാണ് ലക്‌ഷ്യം എന്നായിരിക്കുന്നു.
  ലളിതമായ കഥ ഇഷ്ടായി.

  ReplyDelete
 20. നമ്മുടെ നാടും കാർഷികസമൃദ്ധമാകുന്ന ഒരു നല്ല നാളേക്കായ് ആശിക്കാം..
  വളരെ നന്ദി റാംജി സാർ വായിച്ചതിന്..

  ReplyDelete
 21. കഥ നന്നായി കേട്ടോ. സമകാലികം.
  എന്നാലും രാവിലെ ഓടാന്‍ പോകുന്ന രണ്ടുപേര്‍ക്കും കൂടി ആ പറമ്പ് അങ്ങ് കിളച്ച് കൊളസ്ട്രോള്‍ കുറച്ചുകൂടെ? കാശും ലാഭം. വെറുതെ ഞങ്ങള്‍ യൂണിയന്കാരുടെ നെഞ്ചത്ത് കേറേണ്ട!

  ReplyDelete
  Replies
  1. ഞങ്ങൾക്ക് രണ്ടാൾക്കും ഒറ്റക്ക് പറ്റില്ലല്ലോ മാഷെ...
   വളരെ നന്ദി വായിച്ചതിന്..

   Delete
 22. Manninte Manassu, Nadinteyum...!

  Manoharam, Ashamsakal...!!!

  ReplyDelete
  Replies
  1. വളരെ നന്ദി വായിച്ചതിന്..

   Delete
 23. gireesh, innaanu vaayikkan saadichullu, valare nannaayittundu.kurachu vipulamaayi ezhuthaayirunnu
  write...write ...and write... . congraates...

  ReplyDelete
 24. മണ്ണിന്‍റെ മണമുള്ള കഥ. നാട്ടിലെ നാടന്‍ പണികള്‍ക്ക് മാത്രമല്ല നാം ഇപ്പോള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടി വരുന്നവരെ ആശ്രയിക്കുന്നത് .എന്തേ നമ്മുടെ കേരളം ഇങ്ങിനെ ആയിപ്പോയത് .ആശംസകള്‍

  ReplyDelete
 25. Giriye..Oppuvachutto.
  Kadhyallithu Jeevitham :P

  ReplyDelete
 26. വിഷയം കാലികം. പക്ഷെ ആഖ്യാനം മികവ് പുലര്‍ത്തിയില്ല.

  സമകാലിക കേരളം ഇങ്ങിനെയൊക്കെയാണ്. ഒന്ന് കൂടി തേച്ചു മിനുക്കാമായിരുന്നു.

  ReplyDelete