Monday, June 9, 2014

കണ്ണാടി നോക്കുന്ന പൂവൻകോഴി..

പടിഞ്ഞാറേ വീട്ടിലെ കോഴിക്കൂടിന് എന്താ ഇത്ര പ്രത്യോകത  ...?
ഒന്നുമില്ല..  
സാധാരണ പോലെ മരത്തിന്റെ പട്ടികയടിച്ച്  ഓട് മേഞ്ഞ ഒരു പഴയ കോഴികൂട്..
വടക്ക് പടിഞ്ഞാറ് മൂലക്കയ്ക്കലായി മതിലിനോട് ചേർന്നാണ് കോഴികൂട് വച്ചിരിക്കുന്നത്. വടക്കും പടിഞ്ഞാറും മതിലിന്റെ മറയുണ്ട്‌. കിഴക്കുവശത്ത്‌ വിറകുപുരയുടെ ഭിത്തിയുടെ മറയും. തെക്കുവശത്ത് ഒരാൾപൊക്കത്തിൽ വലകെട്ടി മറച്ച് വച്ചു. വലയ്ക്ക് താഴെ മണ്ണിനോട് ചേർന്ന് കോഴികൾ നുഴഞ്ഞുപോകാതിരിക്കാൻ മരത്തിന്റെ പലക പാകിയിട്ടുണ്ട്. കുറച്ചു ഭാഗത്ത് പലകയ്ക്ക്‌ നീളം തികയാത്തതുകൊണ്ട് പഴയ ഏതോ  അലമാരയുടെ കണ്ണാടിചില്ലാണ് വച്ചിരിക്കുന്നത്. 

കോഴിക്കൂടും ചുറ്റിലും കോഴികൾക്ക് ഓടിക്കളിക്കാൻ കുറച്ചു സ്ഥലവും.. അവരുടെ മാത്രം സാമ്രാജ്യം.. സന്ധ്യയാകുംമ്പോൾ പട്ടി പിടിക്കാതിരിക്കാൻ മാത്രം കോഴികളെ  കൂട്ടിൽ കയറ്റും രാവിലെ തുറന്നുവിടും.

പത്തു പതിനഞ്ച് കോഴികളുണ്ട്.. അതിൽ ഒരു പൂവൻ കോഴിക്ക് മാത്രം പ്രത്യോക അഴകുണ്ടോ..?
ഉണ്ടെന്നെനിക്ക് തോന്നി. അതിന്റെ തലയിലെ കിരീടത്തിനും കഴുത്തിൽ ഇളകിയാടുന്ന അലങ്കാരത്തിനും ഇത്തിരി നീളം കൂടുതലാണെന്നും അൽപ്പം തലയെടുപ്പുണ്ടെന്നും കണ്ടാൽ പറയും. രാവിലെ കൂട്ടിൽ നിന്ന് ഇറങ്ങിവന്നാൽ ആള് നേരെ കണ്ണാടി ചില്ലിന്റെ മുന്നിൽ വരും. പിന്നെ തല മുകളിലേക്കും വശങ്ങളിലേക്കുമോക്കെ പൊക്കിയും ചരിച്ചും നോക്കും. കൊക്കുകൊണ്ട് ചില്ലിൽ മുട്ടി ഉരുമി നോക്കും.  പിന്നെ മൂന്നുനാല് വട്ടം കണ്ണാടി ചില്ലിൽ നോക്കി  ഉച്ചത്തിൽ കൂവും. 

കണ്ണാടിയിൽ തെളിയുന്ന തന്റെ ചങ്ങാതിയുമായി മറ്റുള്ളവർ ചങ്ങാത്തത്തിലാകുന്നത് അവനിഷ്ട്ടപ്പെട്ടില്ല. കണ്ണാടി നോക്കുവാൻ വരുന്ന മറ്റ് കോഴികളെ അവൻ കൊത്തി ഓടിക്കും. അങ്ങിനെ ഒന്നുരണ്ട് കോഴികൾ അവന്റെ കൊത്ത് കൊണ്ട് ചത്തു. അവസാനം  കണ്ണാടി ചില്ലിന് അരികിൽ തന്നെ അവനെ കെട്ടിയിട്ടു. മറ്റ് കോഴികൾ അവന്റെ  അരികിൽ വരാതെ മാറി നടന്നു. 

അങ്ങിനെയിരിക്കെ കോഴിയെ കൊടുക്കുന്നുണ്ടോ എന്ന് തിരക്കി  ആളുകൾ വരാൻ തുടങ്ങി. നല്ല വില കിട്ടിയപ്പോൾ ഓരോന്നിനെയായി വിറ്റു. ദീർഘായുസുള്ളതുകൊണ്ടോ  വില ഉറക്കാഞ്ഞിട്ടോ എന്തോ അവനെ മാത്രം ആരും വാങ്ങാതെ പോയി. മറ്റ് കോഴികൾ കൂടൊഴിഞ്ഞ് പോയപ്പോൾ ഇപ്പോൾ അവനെ അഴിച്ചു വിട്ടിരിക്കുകയാണ്. ഓടി നടക്കാൻ  ധാരാളം സ്ഥലമുണ്ടെങ്കിലും  ആള് എപ്പോഴും കണ്ണാടി ചില്ലിന്റെ അരികിലാണ്. ഇടക്ക് കണ്ണാടിയിൽ നോക്കി കൂവും. പിന്നെ മണ്ണിൽ അവിടവിടെ മാന്തി കൊത്തിതിരയും. ഒരു ഇലയനക്കം കേട്ടാൽ പുറത്തേക്ക് തല ചരിച്ച് നോക്കും. അവനെ വിലപറഞ്ഞ്‌ കച്ചവടം ഉറപ്പിക്കാൻ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കുന്നതാകാം. കണ്ണാടിയിൽ തെളിയുന്ന തന്റെ  ഉറ്റ ചങ്ങാതിയെ പിരിയുവാൻ അവനിപ്പോൾ ശരിക്കും ഭയമുണ്ട്..

..ശുഭം..


47 comments:

 1. ഒരു കോഴിയിലൂടെ മനുഷ്യര്ക്കും ബാധകമായ കാര്യം ഗിരീഷ്‌ വെളിപ്പെടുത്തിയിരിക്കുന്നു .

  ReplyDelete
  Replies
  1. വളരെ നന്ദി മധു സാർ..

   Delete
 2. naarsisam manushyaril mathramalla mattu jeevikalkkum und....
  kollam nannayi chinthikkunnu.

  ReplyDelete
  Replies
  1. വളരെ നന്ദി ടീച്ചർ.

   Delete
 3. Replies
  1. വളരെ നന്ദി രാജീവ്..

   Delete
 4. കണ്ണാടി നോക്കുന്ന കോഴിപ്പൂവന്‍റെ കഥ നന്നായി പറഞ്ഞു.

  ReplyDelete
  Replies
  1. വളരെ നന്ദി സാർ..

   Delete
 5. കൊള്ളാം................ നല്ല ചിന്ത.ആശംസകൾ

  ReplyDelete
  Replies
  1. വളരെ നന്ദി സാർ..

   Delete
 6. ആദ്യമൊക്കെ ഒരു കുട്ടി കഥ ആണെന്നാ തോന്നിയെ അവസാനം എത്തിയപ്പോള്‍ ചിന്തിപ്പിച്ചു അല്‍പംകൂടി മുകളിലോട്ട് ഉയര്‍ത്താമായിരുന്നു കഥയെ :) തുടരുക

  ReplyDelete
  Replies
  1. കുട്ടി കഥ അല്ല എന്ന് കേൾക്കുന്നതിൽ സന്തോഷം..:)
   ഇനി എഴുതുമ്പോൾ കൂടുതൽ ശ്രദ്ധിക്കാം..
   വളരെ നന്ദി കാത്തി...

   Delete
 7. അവനവനിലേക്ക്‌ തന്നെ യുള്ള ഒരു പ്രണയത്തെ വരികളിൽ ബിംബ വല്ക്കരിച്ചു എന്ന് വേണങ്കിൽ പറയാം അതിൽ കവിഞ്ഞ് ഒന്നും വായനയിൽ കാണാൻ കഴിഞ്ഞില്ല ചിലപ്പോ എന്റെ വായന പരിമിതമാവാം

  ReplyDelete
  Replies
  1. ഒരുപക്ഷെ അതിൽ കവിഞ്ഞ് ഒന്നുമില്ലായിരിക്കാം..
   ഒരിക്കലും വായനയുടെ പരിമിതി ആകില്ല..
   വളരെ നന്ദി ഇക്ക..

   Delete
 8. ഈ ഭയം എവിടേയും നോക്കിക്കാണാം.
  ഒടുവില്‍ സ്വയം പ്രതിഫലിപ്പിച്ച പ്രതിരൂപം അയഥാര്ത്ഥ്യ മാണ് എന്ന് തിരിച്ചറിയാതെ ഒരിക്കല്‍ ഉപേക്ഷിക്കേണ്ടി വരുമ്പോള്‍ ഉള്ളില്‍ ഭയം കലരുന്നത് എവിടേയും കാണാം

  ReplyDelete
  Replies
  1. വളരെ നന്ദി സാർ..

   Delete
 9. പൂവൻ കോഴിയുടെ ചിന്തകളിലൂടെയുള്ള
  കഥാ കൃത്തിന്റെ സഞ്ചാരം വളരെ നന്നായിട്ടുണ്ട്‌ .
  ജീവിത വീക്ഷണം ഓരോരുത്തരുടെയും കാഴ്ചപ്പാടിൽ
  എങ്ങനെ പ്രതിഫലിക്കുന്നു എന്നതു രസകരം ആണു.
  കണ്ണാടിയും പൂവൻ കോഴിയും ചിന്തക്കു വക
  നല്കുന്നു..

  എങ്കിലും പൂര്ണ്ണമായ ഒരു ആശയത്തിലേക്ക് കഥയെ
  എത്തിക്കാൻ ശ്രമിച്ചിട്ടില്ല.ഇനിയും നല്ല രചനകൾ
  ഉണ്ടാവട്ടെ ആശംസകൾ..

  ReplyDelete
  Replies
  1. വളരെ നന്ദി സാർ വായനക്ക്..
   ഈ അഭിപ്രായത്തിനും നന്ദി..
   എഴുതുവാൻ ശ്രമിക്കാം.

   Delete
 10. കണ്ണാടി നോക്കി അവനവനെ തന്നെ പ്രണയിക്കുന്ന ചിലര്‍!

  ReplyDelete
  Replies
  1. വളരെ നന്ദി അർഷ..

   Delete
 11. നമ്മുടെ നാട്ടിലുമുണ്ടല്ലൊ ഇത്തരം പൂവ്വൻ കോഴികൾ. ഉത്തുംഗശൃംഗത്തിലിരിക്കുന്ന അവരെയൊന്നും അത്ര പെട്ടെന്ന് തട്ടിക്കളയാൻ പറ്റില്ല. അതവരുടെ ഒരു യോഗം...!

  ReplyDelete
  Replies
  1. വളരെ നന്ദി സാർ..

   Delete
 12. നന്നായി ആസ്വദിച്ചു. :)

  ReplyDelete
  Replies
  1. വളരെ നന്ദി ജിക്കു ഭായ്..

   Delete
 13. ഹ ഹ നമ്മുടെ ബ്ലോഗ്‌ ലോകത്തില്‍ ഇത് പോലെ ഏറെ കോഴികള്‍ ഉണ്ട് നല്ല കണ്ടെത്തല്‍

  ReplyDelete
  Replies
  1. വളരെ നന്ദി സാർ..

   Delete
 14. കണ്ണാടിയിലെന്നപോലെയുള്ള ജീവിതകാഴ്ചകള്‍......
  അവസാനം പിരിയേണ്ടി വരുമെന്ന തോന്നലുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ഉള്‍ഭയം.
  ചിന്തകള്‍ നന്നായി അവതരിപ്പിച്ചു.
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി തങ്കപ്പൻ സാർ..

   Delete
 15. ബിംബകല്‍പ്പനകളില്‍ കൂടി ചില ചിന്തകള്‍ , കൊള്ളാം :)

  ReplyDelete
  Replies
  1. വളരെ നന്ദി ഫൈസൽ ഭായ്..

   Delete
 16. നല്ല കഥ . ഒറ്റവായനയില്‍ പിടി തരാതെ ചിലത് മറഞ്ഞിരിക്കുന്നു ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി കണക്കൂർ സാർ..

   Delete
 17. നന്നായിട്ടുണ്ട് (Y)

  ReplyDelete
  Replies
  1. വളരെ നന്ദി കണക്കൂർ ഇക്ക..

   Delete
 18. കഥയുടെ ഗ്രാഫ് മുകളിലേക്കാണെന്ന് നിസ്സംശയം പറയാം. ചന്ദ്രേട്ടനില്‍ നിന്നും മുകളിലാണ് മണ്ണിന്റെ മനസ്സറിയുന്നവര്‍..`അതില്‍ നിന്നും ഒരു ചുവട് കൂടി മുകളില്‍ തന്നെയാണ് ഈ കണ്ണാടി നോക്കുന്ന പൂവന്‍ കോഴി...ഇനിയും ഉയരങ്ങളിലേക്ക് പറക്കുക.. ആശംസകള്‍ നേരുന്നൂ....

  ReplyDelete
  Replies
  1. വളരെ നന്ദി..
   ഇനിയും ഉയരുമോയെന്നറിയില്ല :)

   Delete
 19. ആഹാ, നന്നായിരിക്കുന്നല്ലോ

  ReplyDelete
  Replies
  1. വളരെ നന്ദി ഷാജു

   Delete
 20. അസ്തിത്വം വിട്ട് പിരിയാന്‍ ആര്‍ക്കാണ് കഴിയുക?!. ഹ്രസ്വമായ നല്ലൊരെഴുത്ത്.

  ReplyDelete
 21. ഈ പൂവന്‍ കോഴിയെ പല തലങ്ങളില്‍ മനസ്സില്‍ സങ്കല്‍പ്പിച്ച് നമുക്ക് ഈ കഥ വായിക്കാനാകും. സമൂഹത്തില്‍ ചിലര്‍ അങ്ങിനെയാണ്. അവര്‍ സ്വന്തം പ്രതിബിംബകാഴ്ചകളില്‍ അഭിരമിച്ചങ്ങിനെ കഴിയും. അടുത്ത വേളയില്‍ നടക്കുന്ന വിലപേശല്‍ വിജയിച്ചാല്‍ കത്തിക്ക് പാകമാകേണ്ടിവരും എന്ന് പോലും അറിയാതെ.

  ലളിതമെങ്കിലും വായനക്കാരന് പല രീതിയില്‍ വായിക്കാവുന്ന ഈ കഥ എനിക്ക് ഇഷ്ട്ടമായി. ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി സാർ..

   Delete
 22. വായിച്ചു - ലളിതം ,,,,, കൊള്ളാം

  ReplyDelete
  Replies
  1. വളരെ നന്ദി സാർ..

   Delete