Sunday, March 29, 2015

ഒരു പകലോർമ

എന്താണ് ആ വളവ് തിരിയുന്നിടത്തുള്ള പെട്ടികടയ്ക്കുമുന്നിൽ ചെല്ലാനിത്ര കൊതി.
കടക്കാരൻ ഇക്കയുടെ ബള ബളാന്നുള്ള ബർത്താനം കേൾക്കാൻ..
കാ‍ന്താരി മുളക് അരച്ച് കലക്കിയ സംഭാരത്തിന്റെ രുചി നുണയാൻ..
അത് മാത്രമല്ല അതിനൊപ്പം
തൊട്ടപ്പുറത്ത് മതിൽകെട്ടിനുള്ളിൽ
കൈയ്യെത്താ വണ്ണമുള്ള തടിയുമായി.
പടർന്നു പന്തലിച്ചു നിൽക്കുന്ന ചന്ദ്രകാരൻ മാവിന്റെ തണലിന്റെ കുളിരുകൊള്ളാൻ..
മാമ്പഴം കൊത്തി തിന്നാൻ വരുന്ന അണ്ണാറകണ്ണന്റെയും  കിളികളുടെയും കലപിലെ കേൾക്കാൻ..
അപ്പോഴാണ്‌  കടക്കാരൻ പറയുന്നത്  ആ പറമ്പ് കച്ചോടായി..
കാറിന്റെ വലിയ ഷോറൂം വരാൻ പോകുവാ. ഈ മരങ്ങളൊക്കെ അവർ വെട്ടി നിരത്തും.. ഇനിയിപ്പോ കച്ചോടം കൂടുമായിരിക്കും..

ഈ തണലിനെയും  മരച്ചില്ലകളിൽ ചേക്കേറുന്ന അണ്ണാറകണ്ണൻമാരെയും  കിളികളെയും അടർന്നു വീഴുന്ന മധുരം നിറഞ്ഞ ഫലങ്ങളേയും എല്ലാം ഉൾക്കൊള്ളാതെ വകഞ്ഞു മാറ്റി നാം എങ്ങോട്ടാണ് പോകുന്നത്...? ഉത്തരം നൽകാതെ വികസനത്തിന്റെ തിരമാലകൾവീണ്ടും വീണ്ടും വീശിയടിക്കുന്നു..

******

5 comments:

  1. നാട്ടുകാർക്കൊക്കെ ജോലീം കൂലീം വേണ്ടെ...
    ഇക്കായെപ്പോലുള്ള ചക്കവടക്കാർക്കും വേണ്ടേ ഒരു പുരോഗമനം..!?

    ReplyDelete
  2. കച്ചവടക്കണ്ണുകളില്‍ ആര്‍ത്തിയുടെ തീപ്പന്തം!
    ആശംസകള്‍

    ReplyDelete
  3. മരവും, കിളികളും ഇല്ലെങ്കിലെന്താ കച്ചവടം നടക്കട്ടെ....

    ReplyDelete
  4. ഒന്ന് ചീഞ്ഞ് മറ്റൊന്നിനു വളമാകുന്നു :( .

    ReplyDelete
  5. വി ക്കെ മാഷ്‌, തങ്കപ്പൻ ചേട്ടൻ, മുബി, റോസ്.ലി മാം , എല്ലാവർക്കു നന്ദി. :)

    ReplyDelete