Thursday, April 2, 2015

ഒരാൾ


ഒരാൾ.. അയാൾ എന്നും ആരാദനാലയത്തിൽ പോകും.
അയാൾ ഒരു വലിയ വിശ്വാസി.. ദൈവഭയം ഉള്ളവൻ..
അയാൾ പോകുന്നത് അമ്പലത്തിലോ പള്ളിയിലോ അതോ മോസ്ക്കിലോ..? അതോർമ്മയില്ല..
 ആരാദനാലയത്തിലേക്ക് കയറുമ്പോൾ  അയാൾക്ക് വല്ലാത്തൊരു  ഭവ്യത..
സാത്വികമായ മനസോടെ.. ഭയത്തോടെ.. അയാൾ ദൈവത്തെ ദ്യാനിച്ചു നിന്നുപോകും..

ഇപ്പോൾ അയാൾ ബൈക്കിലാണ്.. പെട്ടന്ന് മുന്നോട്ട് നോക്കിയപ്പോളാണ് അയാൾ കണ്ടത് അങ്ങകലെ ദൈവങ്ങൾ  നിൽക്കുന്നു.. കാക്കി വേഷങ്ങളിൽ.. തലയിലാണെങ്കിൽ ഹെൽമറ്റുമില്ല.. അയാൾക്ക് ഭയമായി..സാത്വികമായ മനസോടെ  ദ്യാനനിരതനായി അയാൾ ഇടതുവശത്തെ ഇടവഴിയിലേക്ക് കയറി വേഗത്തിൽ ബൈക്കോടിച്ചു പോയി..

ഇപ്പോൾ അയാൾ ഒരു ഫൈവ്സ്റ്റാർ ബാറിന്റെ മുന്നിലാണ്.. അയാൾ ചുറ്റും നോക്കി.  ആ പരിസരത്തെ പരിചയക്കാരായ ദൈവങ്ങളെ അയാൾക്കിപ്പോൾ ഭയമാണ്.. അതുകൊണ്ട്തന്നെ  സാത്വികമായ മനസോടെ കാൽപെരുമാറ്റം കേൾപ്പിക്കാതെ.. അയാൾ ബാറിലേക്ക് കയറി പോയി..

4 comments:

  1. സാത്വികമായ മനസോടെ.. ഭയത്തോടെ. ദൈവത്തെ ധ്യാനിച്ച്.......
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പൻ ചേട്ടാ :)

      Delete
  2. സാത്വികമായ മനസ്സോടെ കാൽ‌പ്പെരുമാറ്റം കേൾപ്പിക്കാതെ അയാൾക്ക് ബാറിലേക്ക് കയറിപ്പോകാൻ ബുദ്ധിമുട്ടായിരിക്കും. ഫൈവ് സ്റ്റാറായതുകൊണ്ട് കോട്ടും ടൈയും ഷൂസ്സും മറ്റും വേണ്ടിവരും. ഇല്ലെങ്കിൽ സെക്യൂരിറ്റി കഴുത്തേപ്പിടിച്ച് വെളിയിൽ തള്ളാനാണ് സാദ്ധ്യത.....!!
    (അക്ഷരപ്പിശക് ശ്രദ്ധിക്കുക.)

    ReplyDelete
    Replies
    1. വളരെ നന്ദി..
      ശ്രദ്ധിക്കാം..

      Delete